മണക്കാട്: പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് പാലിയേറ്റീവ് കുടുംബസംഗമവും ഓണാഘോഷവും ചിറ്റൂര്‍ എന്‍എസ്എസ് ഗവ.എല്‍പി സ്കൂളില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിസി ജോബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കുന്നംകോട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഷാജി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഉഷ ജേക്കബ്, നോജ് പി.ജോസ്, മേഴ്സി സ്കറിയ, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോ വിജയന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പ്രമോദ് ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആനിയ സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.